
ശ്രീലങ്കയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ ബാറ്റിംഗ്. ടോസ് നേടിയ വിരാട് കോഹ്ലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അസുഖം മൂലം മത്സരത്തില്‍ നിന്ന് വിട്ടു നില്ക്കുന്ന ദിനേഷ് ചന്ദിമലിനു പകരം രംഗന ഹെരാത്ത് ആണ് ശ്രീലങ്കയെ നയിക്കുക. ശ്രീലങ്കന്‍ നായകനായി ഹെരാത്തിന്റെ ആറാം അങ്കമാണിത്.
ഇന്ത്യയ്ക്കായി ഹര്‍ദ്ദിക് പാണ്ഡ്യ അരങ്ങേറ്റം കുറിക്കുമ്പോള്‍ ശ്രീലങ്കയുടെ ധനുഷ്ക ഗുണതിലകയുടെയും ആദ്യ ടെസ്റ്റ് മത്സരമാണിത്. മുരളി വിജയും ലോകേഷ് രാഹുലുമില്ലാത്ത സ്ഥിതിക്ക് ഇന്ത്യയ്ക്കായി പുതിയ ജോഡിയാണ് ഓപ്പണിംഗിനിറങ്ങുന്നത്. ശിഖര്‍ ധവാനും-അഭിനവ് മുകുന്ദുമാണ് മത്സരത്തിലെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍.
ടീം
ഇന്ത്യ : ശിഖര്‍ ധവാന്, അഭിനവ് മുകുന്ദ്, ചേതേശ്വര്‍ പുജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, ഹാര്‍ദ്ദിക് പാണ്ഡ്യ, വൃദ്ധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി
ശ്രീലങ്ക്: ദിമുത് കരുണാരത്നേ, ഉപുല്‍ തരംഗ, കുശല്‍ മെന്‍ഡിസ്, ധനുഷ്ക ഗുണതിലക, ആഞ്ചലോ മാത്യൂസ്, അസേല ഗുണരത്നേ, നിരോഷന്‍ ഡിക്ക്വെല്ല, ദില്‍രുവന്‍ പെരേര, രംഗന ഹെരാത്ത്, ലഹിരു കുമര, നുവാന്‍ പ്രദീപ്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial