നിദാഹസ് ട്രോഫി, ഇന്ത്യ ഉള്‍പ്പെടുന്ന ടി20 ത്രിരാഷ്ട്ര പരമ്പര ശ്രീലങ്കയില്‍

അടുത്ത വര്‍ഷം മാര്‍ച്ചില്‍ ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഇന്ത്യ പങ്കെടുക്കും. ബംഗ്ലാദേശ് ആണ് പരമ്പരയിലെ മൂന്നാമത്തെ ടീം. മാര്‍ച്ച് 8 മുതല്‍ 20 വരെയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. രാജ്യത്തിന്റെ 70ാം സ്വാതന്ത്ര്യവാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി ഫിക്സച്ചറുകള്‍ പ്രഖ്യാപിച്ചത്.

1998ല്‍ ശ്രീലങ്കയുടെ 50ാം സ്വാതന്ത്ര്യവാര്‍ഷികത്തോടും ശ്രീലങ്ക ക്രിക്കറ്റിന്റെ 50ാം വാര്‍ഷികം പ്രമാണിച്ചും നിദാഹസ് ട്രോഫി നടത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആശാനും സംഘവും ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ
Next articleനോർത്ത് ലണ്ടനിൽ ഇന്ന് ആവേശ പോരാട്ടം