വാലറ്റം രക്ഷിച്ചു, ഇന്ത്യ 400 കടന്നു

ബംഗ്ലാദേശിന് എതിരായ ടെസ്റ്റിൽ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 404 റൺസിന് ഓൾ ഔട്ട് ആയി. വാലറ്റത്ത് ഉള്ളവർ നേടിയ റൺസ് ആണ് ഇന്ത്യയെ 400 കടത്തിയത്. പൂജാരയുടെ 90 റൺസും ശ്രേയസ് അയ്യറിന്റെ 86 റൺസും ഉണ്ടായിരുന്നു എങ്കിലും അവസാനം അശ്വിനും കുൽദീപും ചേർന്ന് നടത്തിയ ചെറുത്ത് നില്പ്പ്പ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ നൽകുകയായിരുന്നു.

ഇന്ത്യ 22 12 15 13 00 12 243

അശ്വിൻ 113 പന്തിൽ നിന്ന് 58 റൺസും കുൽദീപ് 114 പന്തിൽ നിന്ന് 49 റൺസുൻ എടുത്തു. ഉമേഷ് യാദവ് പുറത്താകാതെ 15 റൺസും എടുത്തു. ഇന്നലെ പന്ത് ഇന്ത്യക്ക് വേണ്ടി 46 റൺസും എടുത്തിരുന്നു.

ബംഗ്ലാദേശിനായി തൈജുൽ ഇസ്ലാmum മെഹ്ദി ഹസനും നാലു വിക്കറ്റ് വീതം വീഴ്ത്തി മികച്ച ബൗളിംഗ് കാഴ്ചവെച്ചു. എബാഫത് ഹൊസൈനും ഖാലെദ് അഹ്മദും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version