Site icon Fanport

ഇന്ത്യ – ഓസ്ട്രേലിയ; സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിന് കാണികളുടെ എണ്ണം കുറച്ചു

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നടക്കുന്ന സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ കാണികളുടെ എണ്ണത്തിൽ കുറവുവരുത്തി ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. സിഡ്‌നിയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതോടെയാണ് കാണികളുടെ എണ്ണത്തിൽ കുറവുവരുത്താൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്.

നേരത്തെ സ്റ്റേഡിയം കപ്പാസിറ്റിയുടെ 50 ശതമാനം കാണികളെയാണ് മത്സരത്തിന് അനുവദിച്ചിരുന്നത്. എന്നാൽ നിലവിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടിയതോടെ 25% കാണികളെ മാത്രമാവും സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുക. ന്യൂ സൗത്ത് വെയ്ൽസ് സർക്കാരിന്റെ നിർദേശ പ്രകാരമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഇത്തരമൊരു തീരുമാനം എടുത്തത്. ഇതോടെ മൂന്നാം ടെസ്റ്റിന് ഏകദേശം 10,000 കാണികൾക്ക് മാത്രമാവും പ്രവേശനം ഉണ്ടാവുക.

നേരത്തെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യ – ഓസ്ട്രേലിയ പരമ്പരയിലെ 2 ഏകദിന മത്സരവും 2 ടി20 മത്സരങ്ങളും നടന്നിരുന്നു. അന്ന് ഗ്രൗണ്ടിൽ 18,000 പേർക്കാണ് പ്രവേശനം ഉണ്ടായിരുന്നത്.

Exit mobile version