Site icon Fanport

ഓസ്ട്രേലിയ അതിശക്തം, വിക്കറ്റ് കണ്ടെത്താൻ ആകാതെ ഇന്ത്യ

അവസാന ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യൻ ബൗളർമാർ കഷ്ടപ്പെടുന്നു‌. ഇന്ന് ആദ്യ സെഷനിൽ വിക്കറ്റ് ഒന്നും നേടാൻ ഇന്ത്യക്ക് ആയില്ല. ഓസ്ട്രേലിയ ഇപ്പോൾ അതിശക്തമായ നിലയിലാണ്. 255/4 എന്ന നിലയിൽ കളി ആരംഭിച്ച ഓസ് ഇപ്പോൾ 347/4 എന്ന നിലയിൽ ആണ്. ഇന്നലെ സെഞ്ച്വറി നേടിയ ഖവാജ ഇപ്പോഴും ക്രീസിൽ ഉണ്ട്‌. 159 റൺസുമായി ഖവാജ ക്രീസിൽ നിൽക്കുകയാണ്. ഒപ്പം 95 റൺസുമായി ഗ്രീൻ ആണ് ക്രീസിൽ ഉള്ളത്. 135 പന്തിൽ നിന്നാണ് ഗ്രീൻ 95 റൺസ് എടുത്തത്.

ഇന്ത്യ 23 03 10 11 47 29 663

44 പന്തിൽ 32 റൺസെടുത്ത ട്രാവിസ് ഹെഡ്, 38 റൺസ് എടുത്ത സ്റ്റീവൻ സ്മിത്ത്, 17 റൺസ് എടുത്ത പീറ്റർ ഹാൻഡ്‌സ്‌കോമ്പ്, 3 റൺസ് എടുത്ത ലബുഷാനെ എന്നിവരുടെ വിക്കറ്റുകൾ ആണ് ഓസ്ട്രേലിയക്ക് ഇന്നലെ നഷ്ടമായത്. മുഹമ്മദ് ഷമി രണ്ടു വിക്കറ്റുകളും രവീന്ദ്ര ജഡേജയും അശ്വിനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇന്ന് ആർക്കും വിക്കറ്റുകൾക്ക് അടുത്ത് എത്താൻ ആയില്ല

Exit mobile version