Picsart 23 03 22 17 31 52 134

ചെന്നൈയിൽ ഭേദപ്പെട്ട സ്കോർ കണ്ടെത്തി ഓസ്ട്രേലിയ, പരമ്പര സ്വന്തമാക്കാൻ ഇന്ത്യ നന്നായി ബാറ്റു ചെയ്യണം

മൂന്നാം ഏകദിനത്തിൽ മികച്ച ബൗളിംഗുമായി ഇന്ത്യ. ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ 270 റൺസ് എടുത്ത് ഓളൗട്ട് ആയി. അവർക്ക് ഇന്ന് മികച്ച തുടക്കമാണ് ലഭിച്ചത്. ട്രാവിസ് ഹെഡും മിച്ചൽ മാർഷും ശക്തമായ തുടക്കം നൽകി. 68 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് വാർ നേടി. അവിടെ നിന്ന് ചെറിയ ഇടവേളയിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഹാർദ്ദിക് പാണ്ഡ്യ ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു.

33 റൺസ് എടുത്ത ട്രാവിസ് ഹെഡ്, 47 റൺസ് എടുത്ത മാർഷ്, റൺ ഒന്നുൻ എടുക്കാതെ സ്മിത്ത് എന്നിവർ ആണ് പാണ്ഡ്യയുടെ പന്തിൽ പുറത്തായത്. പിന്നീട് അങ്ങോട്ട് കളി നിയന്ത്രിക്കാൻ ഇന്ത്യ ബൗളർമാർക്ക് ആയി. ഹാർദിക് പാണ്ഡ്യയും കുൽദീപ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അലക്‌സ് കാരി 38, ഷോൺ ആബട്ട് 26, സ്റ്റോയിനിസ് 25 എന്നിവരെല്ലാം ചേർന്ന് ഓസ്ട്രേലിയയുടെ സ്കോർ 250ന് മുകളിൽ എത്തിച്ചു‌. ഇന്ത്യക്കു വേണ്ടി അക്സർ പട്ടേല്ലും സിറാജും രണ്ടു വിക്കറ്റു വീതവും വീഴ്ത്തി.

Exit mobile version