Site icon Fanport

അശ്വിനും ഇന്ത്യയും തകർക്കുന്നു, ഇംഗ്ലണ്ടിന്റെ 5 വിക്കറ്റുകൾ വീണു

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക് അടുക്കുന്നു‌. ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്സിൽ അഞ്ചു വിക്കറ്റുകൾ നഷ്ടമായി. അശ്വിന്റെ ബൗളീംഗ് ആണ് ഇന്ത്യക്ക് കരുത്താകുന്നത്. വീണ അഞ്ചു വിക്കറ്റിൽ നാലും അശ്വിൻ ആണ് വീഴ്ത്തിയത്. ഇംഗ്ലണ്ട് ഇപ്പോൾ 103/5 എന്ന നിലയിലാണ്. അവർ ഇപ്പോഴും 156 റൺസ് പിറകിലാണ്.

20240309 113710

റൺ ഒന്നും എടുക്കാത്ത സാക് ക്രോലി, 2 റൺ എടുത്ത ഡക്കറ്റ്, 19 റൺസ് എടുത്ത ഒലി പോപ്, 2 റൺ എടുത്ത സ്റ്റോക്സ് എന്നിവരെ അശ്വിൻ പുറത്താക്കി. 39 റൺ എടുത്ത ബെയർസ്റ്റോയെ കുൽദീപും പുറത്താക്കി.

ഇപ്പോൾ 34 റൺസുമായി റൂട്ട് ആണ് ക്രീസിൽ ഉള്ളത്.ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 477ന് അവസാനിച്ചിരുന്നു. 473-8 എന്ന നിലയിൽ കളി ആരംഭിച്ച ഇന്ത്യ നാല് റൺസ് കൂടെ ചേർക്കുന്നതിനിടയിൽ ഓളൗട്ട് ആയി. ഇന്ത്യയുടെ ലീഡ് 259 റൺസ് ആണ്. ഒമ്പതാം വിക്കറ്റിലെ കുൽദീപിന്റെയും ബുമ്രയുടെയും കൂട്ടുകെട്ട് ഇന്ന് പെട്ടെന്ന് തകർക്കാൻ ഇംഗ്ലണ്ടിനായി.

ഇന്ത്യ 24 03 08 16 06 50 156

ബുമ്ര 64 പന്തിൽ 20 റൺസുമായും കുൽദീപ് 69 പന്തിൽ 20 റൺസുമായും പുറത്തായി. സിറാജ് പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ഷൊഹൈബ് ബഷീർ 5 വിക്കറ്റും ആൻഡേഴ്സൺ ഹാർട്ലി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Exit mobile version