ഈഡന്‍ ഗാര്‍ഡന്‍സ് ഇന്ത്യ 172നു പുറത്ത്

ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയുടെ ദുഷ്കരമായ ബാറ്റിംഗിനു ഒടുവില്‍ വിരാമം. 75/5 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 97 റണ്‍സ് കൂടി നേടി ഓള്‍ഔട്ട് ആവുകയായിരുന്നു. 52 റണ്‍സ് നേടി ചേതേശ്വര്‍ പുജാരയാണ് ടോപ് സ്കോറര്‍. സാഹ(29), ജഡേജ(22), മുഹമ്മദ് ഷമി(24) എന്നിവര്‍ നിര്‍ണ്ണായകമായ സംഭാവന ഇന്ത്യന്‍ സ്കോറിലേക്ക് നടത്തി.

ശ്രീലങ്കയ്ക്കായി സുരംഗ ലക്മല്‍ നാല് വിക്കറ്റും ലഹിരു ഗമാഗേ, ദസുന്‍ ഷനക, ദില്‍രുവന്‍ പെരേര എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial