Picsart 24 10 25 12 44 16 549

ഇന്ത്യ 156ന് ഓളൗട്ട്!! സാന്റ്നറിന് 7 വിക്കറ്റ്

ന്യൂസിലൻഡിന് എതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ബാറ്റിംഗ് പതറി. രണ്ടാം ദിനം രണ്ടാം സെഷനിൽ ഇന്ത്യ 156 റൺസിന് ഓളൗട്ട് ആയി. ഇന്ത്യ 103 റൺസിന്റെ ലീഡ് ഇന്ത്യ വഴങ്ങി. ന്യൂസിലൻഡ് സ്പിന്നർമാർക്ക് മുന്നിൽ ഇന്ത്യയുടെ പേരുകേട്ട ബാറ്റിംഗ് നിര കിതക്കുന്നതാണ് കാണാൻ ആയത്. മിച്ചൽ സാന്റ്നർ ന്യൂസിലൻഡിനായി 7 വിക്കറ്റ് വീഴ്ത്തി.

ഇന്നലെ രോഹിതിനെ നഷ്ടപ്പെട്ട ഇന്ത്യക്ക് ഇന്ന് തുടക്കത്തിൽ തന്നെ ഗില്ലിനെ നഷ്ടമായി. 30 റൺസ് എടുത്ത ഗില്ലിനെയും 1 റൺ എടുത്ത കോഹ്ലിയെയും സാന്റ്നർ പുറത്താക്കി. 30 റൺസ് എടുത്ത ജയ്സ്വാളും 18 റൺസ് എടുത്ത പന്തും ഗ്ലെൻ ഫിലിപ്സിന്റെ പന്തിലാണ് പുറത്തായത്‌.

ലഞ്ചിന് മുന്നോടിയായി സർഫറാസ് ഖാനും വലിയ ഷോട്ടിന് കളിച്ച് സാന്റ്നറിന്റെ പന്തിൽ പുറത്തായി‌. 11 റൺസ് ആണ് സർഫറാസ് എടുത്തത്. പിന്നാലെ അശ്വിൻ (4) സാന്റ്നറിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി.

ലഞ്ചിന് ശേഷം 38 റൺസ് എടുത്ത ജഡേജ പുറത്തായി‌. പിന്നാലെ 6 റൺസ് എടുത്ത ആകാശ് ദീപും പുറത്തായി. വാഷിബ്ഗ്ടൺ സുന്ദർ ഒരറ്റത്ത് നിന്ന് സ്കോർ ഉയർത്താൻ ശ്രമിച്ചു എങ്കിലും ഇന്ത്യ 156ന് ഓളൗട്ട് ആയി. വാഷിങ്ടൺ സുന്ദർ 18 റൺസ് എടുത്തു‌ പുറത്താകാതെ നിന്നു.

Exit mobile version