ടെസ്റ്റിലെ ചരിത്ര നിമിഷം ബെംഗളൂരൂവില്‍

ടെസ്റ്റ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്‍ അരങ്ങേറ്റം കുറിക്കുക ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍. ഈ വര്‍ഷം ജൂണ്‍ 14നാവും ഇന്ത്യയും അഫ്ഗാനിസ്ഥാനുമായുള്ള ഏക ടെസ്റ്റ് മത്സരം നടക്കുക. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു അഫ്ഗാനിസ്ഥാനും അയര്‍ലണ്ടിനും ഐസിസി ഔദ്യോഗിക ടെസ്റ്റ് പദവി നല്‍കുന്നത്. ഇതോടെ പൂര്‍ണ്ണാധികാരമുള്ള ക്രിക്കറ്റ് രാജ്യങ്ങളുടെ എണ്ണം 12 ആയി ഉയര്‍ന്നിരുന്നു.

ഏകദിനത്തില്‍ 2011ല്‍ അരങ്ങേറ്റം കുറിച്ച് അഫ്ഗാനിസ്ഥാന്‍ അതിനു ശേഷം ഏറെ മെച്ചപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. ഏകദിനത്തിലും ടി20യിലും അട്ടിമറികള്‍ക്ക് പ്രാപ്തരായ ഒരു ടീമായി അഫ്ഗാനിസ്ഥാന്‍ മാറി കഴിഞ്ഞിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version