281 റണ്‍സ് വിജയവുമായി ഇന്ത്യ എ

- Advertisement -

ഇംഗ്ലണ്ടില്‍ ആധികാരിക ജയം സ്വന്തമാക്കി ഇന്ത്യ എ. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ബോര്‍ഡ് ഇലവനെ പരാജയപ്പെടുത്തി എത്തിയ ഇന്ത്യ രണ്ടാം ജയം സ്വന്തമാക്കിയത് ലെസെസ്റ്റര്‍ഷയറിനെതിരെയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 458 റണ്‍സ് നേടിയപ്പോള്‍ ലെസെസ്റ്റര്‍ഷയര്‍ 40.4 ഓവറില്‍ 177 റണ്‍സിനു ഓള്‍ഔട്ട് ആയി. പൃഥ്വി ഷാ, മയാംഗ് അഗര്‍വാല്‍ എന്നിവര്‍ ശതകം നേടിയപ്പോള്‍ ശുഭ്മന്‍ ഗില്‍ മികച്ചൊരു അര്‍ദ്ധ ശതകം ഇന്ത്യയ്ക്കായി നേടി.

62 റണ്‍സ് നേടിയ ടോം വെല്‍സ് ആണ് ഇംഗ്ലീഷ് ടീമിന്റെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്കായി ദീപക് ചഹാര്‍ മൂന്നും പ്രസിദ്ധ് കൃഷ്ണ, ദീപക് ഹൂഡ, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement