
ബാറ്റ്സ്മാന്മാര് നല്കിയ കൂറ്റന്‍ ടോട്ടല്‍ അനായാസം ബൗളര്‍മാര്‍ സംരക്ഷിച്ചപ്പോള്‍ ഇംഗ്ലണ്ട് ഇലവനെ 125 റണ്‍സിനു പരാജയപ്പെടുത്തി ഇംഗ്ലണ്ടിലെ പടയോട്ടം ആരംഭിച്ച് ഇന്ത്യ എ ടീം. പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, ഇഷാന് കിഷന് എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ നേടിയ മത്സരത്തില്‍ ഇന്ത്യ 328/8 എന്ന സ്കോറാണ് ഇന്ത്യ നേടിയത്. 36.5 ഓവറില്‍ 203 റണ്‍സിനു ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഇലവനെ എറിഞ്ഞിട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച വിജയമാണ് നേടിയത്.
ഇന്ത്യയ്ക്കായി ദീപക് ചഹാര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അക്സര്‍ പട്ടേല്‍ രണ്ടും പ്രസിദ്ധ് കൃഷ്മ, ഖലീല്‍ അഹമ്മദ്, വിജയ് ശങ്കര്‍, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 40 റണ്‍സ് നേടിയ മാത്യൂ ക്രിച്ചലീയാണ് ഇംഗ്ലണ്ട് ഇലവന്റെ ടോപ് സ്കോറര്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
