ഒപ്പം പിടിച്ച് ഇന്ത്യ എ, കരുണ്‍ നായര്‍ തിളങ്ങി

ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഇന്ത്യ എയുടെ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ സന്ദര്‍ശകര്‍ക്ക് ജയം. നാലാമത്തെയും അവസാനത്തെയും ദിവസം 223 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യയെ കരുണ്‍ നായരുടെ 90 റണ്‍സാണ് വിജയത്തിലേക്ക് നയിച്ചത്. വെറും 62.3 ഓവറിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യ മത്സരം ദക്ഷിണാഫ്രിക്ക 235 റണ്‍സിനു സ്വന്തമാക്കിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ 6 വിക്കറ്റ് വിജയം നേടി.

നായകന്‍ കരുണ്‍ നായര്‍ക്കൊപ്പം ഓപ്പണര്‍ രവികുമാര്‍ സമര്‍ത്ഥ് 55 റണ്‍സ് നേടി വിജയത്തിലേക്ക് നിര്‍ണ്ണായക സംഭാവന നടത്തി. ഇന്ത്യയ്ക്കായി അങ്കിത് ഭാവനേ പുറത്താകാതെ 32 റണ്‍സ് നേടി.

ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സില്‍ സ്റ്റീഫന്‍ കുക്ക്(98), ഐഡെന്‍ മാര്‍ക്രം(74), ഓംഫിലേ റമേല(51) എന്നിവര്‍ തിളങ്ങിയപ്പോള്‍ ടീം 322 റണ്‍സ് നേടി. ഇന്ത്യയ്ക്കായി ഷാബാസ് നദീം(4), നവദീപ് സൈനി(3) എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ ഇടം നേടി. രവികുമാര്‍ സമര്‍ത്ഥ(77), ശ്രേയസ്സ് അയ്യര്‍(65), സുദീപ് ചാറ്റര്‍ജി(46) എന്നിവര്‍ തിളങ്ങിയെങ്കിലും 276 റണ്‍സിനു പുറത്തായ ഇന്ത്യ ലീഡ് വഴങ്ങി. ഡൈന്‍ പൈഡറ്റ് നാല് വിക്കറ്റും ഡേന്‍ പാറ്റേഴ്സണ്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

രണ്ടാം ഇന്നിംഗ്സില്‍ 177 റണ്‍സിനു ദക്ഷിണാഫ്രിക്കയെ പുറത്താക്കി ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തി. സ്റ്റീഫന്‍ കുക്ക് 70 റണ്‍സുമായി പുറത്താകാതെ നിന്നു. 223 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യ മത്സരത്തിന്റെ നാലാമത്തെയും അവസാനത്തേയും ദിവസം വിജയം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവീണ്ടും തോറ്റ് യുപി യോദ്ധ, ബംഗാളിനോട് പരാജയം ഒരു പോയിന്റിനു
Next articleവിജയത്തോടെ പിവി സിന്ധു തുടങ്ങി