
ഇന്ത്യ എയെ 73 റണ്‍സിനു തോല്പിച്ച് തമിഴ്നാട് ദിയോദര്‍ ട്രോഫി ഫൈനലില്‍. ദിനേശ് കാര്‍ത്തിക്, ജഗദീശന് എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിലൂടെ ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് നേടി. ദിനേശ് കാര്‍ത്തിക്(93) റണ്‍സ് നേടിയപ്പോള്‍ ജഗദീശന്(71) റണ്‍സ് നേടി. കൗശിക് ഗാന്ധി(34), ബാബ ഇന്ദ്രജിത്ത്(36*) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍. മൂന്നാം വിക്കറ്റില്‍ കാര്‍ത്തിക് ജഗദീശന് കൂട്ടുകെട്ട് 159 റണ്‍സ് കൂട്ടുകെട്ടാണ് നേടിയത്. ഇന്ത്യ എയ്ക്കായി ശര്‍ദ്ധുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റും സിദ്ധാര്‍ത്ഥ് കൗള്‍, ക്രുണാല്‍ പാണ്ഡ്യ, ഹര്ഭജന് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
മന്ദീപ് സിംഗ് നേടിയ 97 റണ്‍സിന്റെ ചെറുത്ത്നില്പ് ഒഴിച്ച് നിര്‍ത്തിയാല്‍ ഇന്ത്യ എ ബാറ്റ്സ്മാന്മാര് തികഞ്ഞ പരാജയമായിരുന്നു. മത്സരത്തില്‍ ഒരു ഘട്ടത്തില്‍ പോലും അവര്‍ തമിഴ്നാടിനു വെല്ലുവിളി ഉയര്‍ത്തിയില്ല. ക്രുണാല്‍ പാണ്ഡ്യ 36 റണ്‍സ് നേടിയപ്പോള്‍ ദീപക് ഹൂഡ 26 റണ്‍സ് നേടി. തമിഴ്നാടിനു വേണ്ടി രാഹില്‍ ഷാ, രവിശ്രീനിവാസന്‍ സായി കിഷോര്‍ എന്നിവര്‍ മൂന്ന് വിക്കറ്റും മുഹമ്മദ്, വാഷിംഗ്ടണ്‍ സുന്ദര്‍, മുരുഗന് അശ്വിന് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.