പരമ്പര 2-0 നു സ്വന്തമാക്കി ഇന്ത്യ എ

കരണ്‍ ശര്‍മ്മയ്ക്കും ഷാഹ്ബാസ് നദീമിന്റെയും ബൗളിംഗിനു മുന്നില്‍ ന്യൂസിലാണ്ട് എ തകര്‍ന്ന് വീണപ്പോള്‍ രണ്ടാം ചതുര്‍ദിന ടെസ്റ്റിലും പരാജയം ഏറ്റുവാങ്ങി ന്യൂസിലാണ്ട് എ. കരണ്‍ ശര്‍മ്മ 5 വിക്കറ്റും ഷാഹ്ബാസ് നദീം നാല് വിക്കറ്റും വീഴ്ത്തിയ രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലാണ്ട് എ 210 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഒരിന്നിംഗ്സിനും 26 റണ്‍സിനുമാണ് ജയം ഇന്ത്യ എ സ്വന്തമാക്കിയത്.

ന്യൂസിലാണ്ട് എ ആദ്യ ഇന്നിംഗ്സില്‍ നേരത്തെ 211 റണ്‍സിനു ഓള്‍ഔട്ട് ആയിരുന്നു. 65 റണ്‍സുമായി കോളിന്‍ മുണ്‍റോ ആയിരുന്നു സന്ദര്‍ശകരുടെ ടോപ് സ്കോറര്‍. ജീത് റാവല്‍(48), ടിം സീഫെര്‍ട്(44) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍. ഇന്ത്യ എ യ്ക്കായി ശര്‍ദ്ധുല്‍ താക്കൂര്‍, കരണ്‍ ശര്‍മ്മ എന്നിവര്‍ മൂന്നും ഷാഹ്ബാസ് നദീം രണ്ടും വിക്കറ്റ് ആദ്യ ഇന്നിംഗ്സില്‍ നേടി.

ഇന്ത്യ എയുടെ മറുപടി ബാറ്റിംഗ് 447 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 162 റണ്‍സ് നേടിയ അങ്കിത് ഭാവനേ പുറത്താകാതെ നിന്നപ്പോള്‍ പാര്‍ത്ഥിവ് പട്ടേല്‍(65), ശ്രേയസ് അയ്യര്‍ (82), കരുണ്‍ നായര്‍(43) എന്നിവരും തിളങ്ങി. ന്യൂസിലാണ്ടിനായി ഇഷ് സോധി മൂന്ന് വിക്കറ്റുമായി മികവ് പുലര്‍ത്തി.

രണ്ടാം ഇന്നിംഗ്സില്‍ ഹെന്‍റി നിക്കോളസിന്റെയും (94) ഓപ്പണര്‍ ജീത് റാവലിന്റെയും(47) ചെറുത്ത് നില്പ് ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റു ബാറ്റ്സ്മാന്മാര്‍ എല്ലാം തന്നെ പരാജയം ആകുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചെൽസിക്ക് കനത്ത തിരിച്ചടി, മൊറാട്ട പുറത്ത്
Next articleബയേണിന്റെ കഷ്ടകാലം തീരുന്നില്ല,റിബെറിക്ക് ഗുരുതരമായ പരിക്ക്