Site icon Fanport

ന്യൂസിലാൻഡിനെതിരെ ഇന്ത്യ എ ടീമിന് ബാറ്റിംഗ് തകർച്ച

ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ എ ടീമിന് ബാറ്റിംഗ് തകർച്ച. ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത ഇന്ത്യ 216 റൺസിന് എല്ലാവരും ഓൾ ഔട്ട് ആവുകയായിരുന്നു. 34 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റ് നഷ്ട്ടപെട്ട ഇന്ത്യയെ മാന്യമായ സ്‌കോറിൽ എത്തിച്ചത് ശുഭ്മൻ ഗില്ലും ഹനുമ വിഹാരിയുമാണ്.

ശുഭ്മൻ ഗിൽ 83 റൺസ് എടുത്ത് പുറത്തായപ്പോൾ വിഹാരി 51 റൺസ് എടുത്ത് പുറത്തായി. ഇന്ത്യക്ക് വേണ്ടി മറ്റു ബാറ്റ്സ്മാൻമാർക്ക് ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. ന്യൂസിലാൻഡിനു വേണ്ടി മൈക്കിൾ റേ 4 വിക്കറ്റ് വീഴ്ത്തി. കോൾ മക്കൊഞ്ചി മൂന്ന് വിക്കറ്റും ജേക്കബ് ഡഫി 2 വിക്കറ്റും വീഴ്ത്തി.

തുടർന്ന് ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാൻഡ് ഒന്നാം ദിവസം കളി നിർത്തുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് എടുത്തിട്ടുണ്ട്. 47 റൺസ് എടുത്ത രവീന്ദ്രയാണ് ന്യൂസിലാൻഡിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. 26 റൺസോടെ യങ്ങും 1 റൺസുമായി അജാസ് പട്ടേലുമാണ് ക്രീസിലുള്ളത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജും ഇഷാൻ പോറലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Exit mobile version