Picsart 24 03 08 16 06 50 156

ഇന്ത്യ 477ന് ഓളൗട്ട്, 259 റൺസിന്റെ ലീഡ്

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 477ന് അവസാനിച്ചു‌. 473-8 എന്ന നിലയിൽ കളി ആരംഭിച്ച ഇന്ത്യ നാല് റൺസ് കൂടെ ചേർക്കുന്നതിനിടയിൽ ഓളൗട്ട് ആയി. ഇന്ത്യയുടെ ലീഡ് 259 റൺസ് ആണ്. ഒമ്പതാം വിക്കറ്റിലെ കുൽദീപിന്റെയും ബുമ്രയുടെയും കൂട്ടുകെട്ട് ഇന്ന് പെട്ടെന്ന് തകർക്കാൻ ഇംഗ്ലണ്ടിനായി.

ബുമ്ര 64 പന്തിൽ 20 റൺസുമായും കുൽദീപ് 69 പന്തിൽ 20 റൺസുമായും പുറത്തായി. സിറാജ് പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ഷൊഹൈബ് ബഷീർ 5 വിക്കറ്റും ആൻഡേഴ്സൺ ഹാർട്ലി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Exit mobile version