Picsart 24 01 27 10 22 41 092

ഇന്ത്യ 436ന് ഓളൗട്ട്, 190 റൺസിന്റെ ലീഡ്

ഇംഗ്ലണ്ടിന് എതിരായ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം ആദ്യ സെഷനിൽ തന്നെ ഇന്ത്യയുടെ ഫസ്റ്റ് ഇന്നിംഗ്സ് അവസാനിച്ചു. 421/7 എന്ന നിലയിൽ കളി ആരംഭിച്ച ഇന്ത്യ 436 റണ്ണിന് ഓളൗട്ട് ആയി. 190 റൺസിന്റെ ലീഡ് ഇന്ത്യ നേടി. 87 റൺസ് എടുത്ത ജഡേജ ജോ റൂട്ടിന്റെ പന്തിൽ എൽ ബി ഡബ്യു ആയി. തൊട്ടടുത്ത പന്തിൽ റൂട്ട് ബുമ്രയെ ബൗൾഡും ആക്കി. പിന്നാലെ 44 റൺ എടുത്ത അക്സറിനെ രെഹാനും പുറത്താക്കി.

ഇന്ത്യക്ക് ആദ്യ ദിനം തന്നെ രോഹിത് ശർമ്മയെ നഷ്ടമായിരുന്നു. ഇന്നലെ രാവിലെ തന്നെ ജയ്സ്വാളിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ആക്രമിച്ചു കളിച്ച ജയ്സ്വാൾ 74 പന്തിൽ നിന്ന് 80 റൺസ് എടുത്താണ് പുറത്തായത്. ഗിൽ 66 പന്തിൽ നിന്ന് 23 റൺസും എടുത്തു. 86 റൺസ് എടുത്ത കെ എൽ രാഹുലും 35 റൺസ് എടുത്ത് ശ്രേയസ് അയ്യറും പിന്നീട് പുറത്തായി.

ഇന്നലെ അവസാന സെഷനിൽ ഭരതും അശ്വിനും കളം വിട്ടു. ഭരത് 41 റൺസ് ആണ് എടുത്തത്. 1 റൺ എടുത്ത അശ്വിൻ റണ്ണൗട്ട് ആവുകയായിരുന്നു.

ഇംഗ്ലണ്ടിനായി ജോ റൂട്ട് 4 വിക്കറ്റ് വീഴ്ത്തി. ടോം ഹാർട്ലിയും രെഹാനും രണ്ട് വിക്കറ്റും വീഴ്ത്തി. ജാക്ക് ലീച് ഒരു വിക്കറ്റും നേടി.

Exit mobile version