Site icon Fanport

ഇന്ത്യ ആദ്യ ഇന്നിങ്സിൽ 445-ന് ഓളൗട്ട്

ഇംഗ്ലണ്ടിന് എതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 445 റണ്ണിന് ഓളൗട്ട് ആയി. ലഞ്ചിന് ശേഷം പെട്ടെന്ന് തന്നെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഇന്ന് രാവിലെ ജഡേജ 112 റൺസ് എടുത്ത് ജോ റൂട്ടിന്റെ പന്തിൽ പുറത്തായപ്പോൾ 4 റൺസ് എടുത്ത കുൽദീപ് ആൻഡേഴ്സന്റെ പന്തിലും പുറത്തായി.

ഇന്ത്യ 24 02 16 11 20 01 703

പിന്നീട് അശ്വിനും ജുറലും ചേർന്ന് ഒരു നല്ല കൂട്ടുകെട്ട് പടുത്തു. 104 പന്തിൽ നിന്ന് 46 റൺസുമായി ദ്രുവ് ജുറൽ തിളങ്ങി‌. 89 പന്തിൽ നിന്ന് 37 റൺസ് എടുത്ത് അശ്വിനും പുറത്തായി. രണ്ട് വിക്കറ്റുകളും രെഹാൻ അഹമ്മദ് ആണ് വീഴ്ത്തിയത്. അവസാനം ബുമ്ര ആക്രമിച്ചു കളിച്ച് 28 പന്തിൽ നിന്ന് 26 റൺസും എടുത്തു. ഇംഗ്ലണ്ടിനായി മാർക് വൂഡ് 4 വിക്കറ്റും രെഹാൻ അഹമ്മദ് 2 വിക്കറ്റും വീഴ്ത്തി.

ഇന്നലെ രോഹിത് ശർമ്മയുടെയും ജഡേജയുടെയും സെഞ്ച്വറിയും സർഫറാസിന്റെ അർധ സെഞ്ച്വറിയുടെയും ബലത്തിൽ ആദ്യ ദിനം 326/5 എന്ന മികച്ച നിലയിലായിരുന്നു കളി അവസാനിപ്പിച്ചത്.

Exit mobile version