Site icon Fanport

അടിച്ച് പറത്തി ഇന്ത്യ, ദക്ഷിണാഫ്രിക്കയ്ക്ക് 395 റൺസ് വിജയ ലക്ഷ്യം

ദക്ഷിണാഫ്രിക്കൻ ബൗളർമാരെ ആക്രമിച്ച് കളിച്ച ഇന്ത്യ കൂറ്റൻ സ്കോർ നേടി രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നുങ്സിൽ 4 വിക്കറ്റിന് 323 എന്ന റൺസിലാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് കളി വിജയിക്കണമെങ്കിൽ 395 റൺസ് ആവശ്യമാണ്. ഇന്ന് 13 ഓവറും നാളെ ഒരു ദിവസവും ഇനിയും മത്സരം ബാക്കിയുണ്ട്.

രണ്ടാം ഇന്നിങ്സിൽ ആക്രമിച്ചു കളിച്ച ഇന്ത്യക്ക് ഇത്ര വലിയ സ്കോർ നൽകിയതി രോഹിത് ശർമ്മയ്ക്ക് തന്നെയാണ് വലിയ പങ്ക്. രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടിയ രോഹിത് 127 റൺസ് ആണ് എടുത്ത ഏഴ് സിക്സറുകളും 10 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്സ്. 81 റൺസുമായി പുജാരയും ഇന്ന് തിളങ്ങി. അവസാനം ജഡേജ, കോഹ്ലി, രഹാനെ എന്നിവർ ആഞ്ഞടിച്ചപ്പോൾ റൺസ് പെട്ടെന്ന് സ്കോർ ബോർഡിൽ നിറഞ്ഞു.

ജഡേജ 32 പന്തിൽ 40 റൺസും, കോഹ്ലി 25 പന്തിൽ 31 റൺസും രഹാനെ 17 പന്തിൽ 27 റൺസും എടുത്തു.

Exit mobile version