Picsart 23 08 06 21 38 07 051

വീണ്ടും ബാറ്റിംഗിൽ ഇന്ത്യക്ക് നിരാശ!! നേടിയത് 152 റൺസ് മാത്രം

രണ്ടാം ടി20യിലും ഇന്ത്യയുടെ ബാറ്റിംഗ് തകർന്നു. ഇന്ന് വെസ്റ്റിൻഡീസിന് എതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 7 നഷ്ടത്തിൽ 152 റൺസ് മാത്രമാണ് എടുത്തത്. ആദ്യ മത്സരം പോലെ മുൻ നിരയിൽ തിലക് വർമ്മ അല്ലാതെ ആർക്കും വലിയ സ്കോർ നേടാൻ ഇന്ന് ആയില്ല. ഓപ്പണർ ഗിൽ 7 റൺസ് എടുത്ത് തുടക്കത്തിൽ തന്നെ പുറത്തായി. പിന്നാലെ വന്ന സൂര്യകുമാർ 1 റൺസ് എടുത്തും കളം വിട്ടു.

തിലക് വർമ്മ ഒരു വശത്ത് നിന്ന് ഒറ്റയ്ക്ക് പൊരുതി എങ്കിലും മറുവശത്ത് വിക്കറ്റുകൾ വീണു. തിലക് വർമ്മ 41 പന്തിൽ നിന്ന് 51 റൺസ് എടുത്തു ടോപ് സ്കോറർ ആയി. ആദ്യ മത്സരത്തിലും തിലക് വർമ്മ ആയിരുന്നു ടോപ് സ്കോറർ. ഇഷൻ കിഷൻ 27 റൺസും ക്യാപ്റ്റൻ ഹാർദ്ദിക്ക് 25 റൺസും എടുത്തു കളം വിട്ടു. സഞ്ജു സാംസൺ തുടർച്ചയായ രണ്ടാം ഇന്നിംഗ്സിലും പരാജയപ്പെട്ടു. സഞ്ജു ഇന്ന് 7 റൺസ് മാത്രമാണ് എടുത്തത്.

വെസ്റ്റിൻഡീസിനായി അകേൽ ഹൊസൈൻ, അൽസാരി ജോസഫ്, ഷെപേർഡ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Exit mobile version