ബെംഗളൂരു ടെസ്റ്റ്: അഫ്ഗാനെ അടിച്ചൊതുക്കി ഇന്ത്യക്ക് മികച്ച സ്‌കോർ

- Advertisement -

ബെംഗളൂരു ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച സ്‌കോർ. രണ്ടാം ദിനത്തിൽ 474 റൺസിന്‌ ഇന്ത്യ പുറത്തായി. ആദ്യ സെഷനില്‍ തന്നെ തന്റെ ശതകം പൂര്‍ത്തിയാക്കിയ ശിഖര്‍ ധവാന്റെ (107) മികവില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്നു. മുരളി വിജയിയും (106) ധവാന് പിന്തുണ കൊടുത്തപ്പോൾ ഇന്ത്യ നാന്നൂറ് കടന്നു. 71 റൺസെടുത്ത പാണ്ഡ്യായും 54 ലോകേഷ് രാഹുലും ഇവർക്ക് പിന്തുണ നൽകി.

യമീന്‍ അഹമ്മദ്സായി ഇന്ത്യയുടെ മൂന്നു വിക്കറ്റ് വീഴ്ത്തി. അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് വിക്കറ്റും യമീനിന്റെ പേരിലായിരുന്നു. 107 റണ്‍സ് നേടിയ ശിഖര്‍ ധവാനെ ഉച്ച ഭക്ഷണത്തിനു ശേഷമുള്ള രണ്ടാമത്തെ ഓവറിന്റെ നാലാമത്തെ പന്തില്‍ ഒന്നാം സ്ലിപ്പില്‍ മുഹമ്മദ് നബിയടെ കൈകളിലെത്തിച്ചാണ് മുഹമ്മദ്സായി ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. റഷീദ് ഖാനും വഫാദാറും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. മുഹമ്മദ് നബി,മുജീബ് ഉര്‍ റഹ്മാന്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement