ബെംഗളൂരു ടെസ്റ്റിൽ തകർന്നടിഞ്ഞ് അഫ്ഗാൻ, ഇന്ത്യ വിജയത്തിലേക്ക്

ബെംഗളൂരു ടെസ്റ്റിൽ പരാജയത്തിലേക്ക് നീങ്ങി അഫ്ഗാനിസ്ഥാൻ. ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച അഫ്ഗാൻ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 474 നെതിരെ 109 റണ്‍സിന് പുറത്തായ അഫ്ഗാന്‍ ഫോളോ ഓണ്‍ ചെയ്യുകയാണ്. ഒടുവിൽ വിവരം കിട്ടുമ്പോൾ രണ്ടാം ഇന്നിങ്സിൽ 82 റൺസിന്‌ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാൻ.

ഇന്നിംഗ്സ് തോൽവിയാണു അഫ്ഗാന് മുന്നിലുള്ളത്. ആദ്യ ഇന്നിങ്സിൽ പൊരുതി നിന്ന മുഹമ്മദ് നബി സംപൂജ്യനായാണ് മടങ്ങിയത്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും ഉമേഷ് യാദവുമാണ് അഫ്ഗാൻ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. ഇഷാന്ത് ശർമ്മ ഒരു വിക്കറ്റുമെടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറഷ്യയിൽ സൂപ്പർ പോരാട്ടങ്ങൾ, ക്രിസ്റ്റിയാനോയും സലായും സുവാരസും ഇന്നിറങ്ങും
Next articleചരിത്ര ടെസ്റ്റിൽ അഫ്ഗാനെതിരെ ഇന്ത്യക്ക് വമ്പൻ വിജയം