ഇന്ത്യക്കെതിരെ അഫ്ഗാൻ 109 നു പുറത്ത്

- Advertisement -

ഇന്ത്യൻ ബൗളർമാരുടെ തകർപ്പൻ പ്രകടനത്തിൽ അഫ്ഗാൻ തകർന്നടിഞ്ഞു. അശ്വിനും ഇഷാന്ത് ശർമ്മയും നയിക്കുന്ന ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ അഫ്ഗാനിസ്ഥാന് അടിതെറ്റി. 27.5 ഓവറിൽ അഫ്ഗാനിസ്ഥാൻ 109 റൺസിന്‌ പുറത്ത്. ചായക്ക് പിരിയുമ്പോൾ ഇന്ത്യക്ക് 365 റൺസിന്റെ ലീഡാണുള്ളത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 474 റൺസാണ് നേടിയത്. അഫ്ഗാൻ ബാറ്റിംഗ് നിരയിൽ മുഹമ്മദ് നബി(24) മാത്രമാണ് ഇന്ത്യക്കെതിരെ പൊരുതിയത്. മുഹമ്മദ് ഷെഹ്സാദ്(14), ജാവേദ് അഹമ്മദ്(1), റഹ്മത് ഷാ(14), അസ്ഗര്‍ സ്റ്റാനിക്സായി(11), അഫ്സര്‍ സാസായി(4),ഹഷ്മത്തുള്ള ഷഹീദി(11), റഷീദ് ഖാന്‍(7), മുജീബ് ഉര്‍ റഹ്മാന്‍(15), യമീന്‍ അഹമദ്സായി(1), വഫാദാര്‍(6 *) എന്നിങ്ങനെയാണ് അഫ്ഗാന്റെ ബാറ്റിംഗ് നിര നേടിയത്.

എട്ടോവർ എറിഞ്ഞ അശ്വിൻ അഫ്ഗാന്റെ ബാറ്റിംഗ് നിരയെ തളർത്തി. നാല് വിക്കറ്റാണ് അശ്വിൻ വീഴ്ത്തിയത്. മുഹമ്മദ് നബി,അസ്ഗര്‍ സ്റ്റാനിക്സായി,ഹഷ്മത്തുള്ള ഷഹീദി,യമീന്‍ അഹമദ്സായി എന്നിവരുടെ വിക്കറ്റാണ് അശ്വിൻ വീഴ്ത്തിയത്. രവീന്ദ്ര ജഡേജയും ഇഷാന്ത് ശർമ്മയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement