അഫ്ഗാനെ എറിഞ്ഞിട്ട് അശ്വിനും കൂട്ടരും, ഇന്ത്യ വിജയത്തിലേക്ക്

- Advertisement -

ഇന്ത്യൻ ബൗളർമാരുടെ തകർപ്പൻ പ്രകടനത്തിൽ അഫ്ഗാൻ തകർന്നടിയുന്നു. അശ്വിനും ഇഷാന്ത് ശർമ്മയും നയിക്കുന്ന ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ അഫ്ഗാനിസ്ഥാന് അടിതെറ്റി. ഒടുവിൽ വിവരം കിട്ടുമ്പോൾ 25 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 87 റൺസാണ് അഫ്ഗാന്റെ സമ്പാദ്യം.

അഫ്ഗാൻ ബാറ്റിംഗ് നിരയിൽ മുഹമ്മദ് നബി(24) മാത്രമാണ് ഇന്ത്യക്കെതിരെ പൊരുതിയത്. മുഹമ്മദ് ഷെഹ്സാദ്(14), ജാവേദ് അഹമ്മദ്(1), റഹ്മത് ഷാ(14), അസ്ഗര്‍ സ്റ്റാനിക്സായി(11), അഫ്സര്‍ സാസായി(4),ഹഷ്മത്തുള്ള ഷഹീദി(11), റഷീദ് ഖാന്‍(7), മുജീബ് ഉര്‍ റഹ്മാന്‍(7*), യമീന്‍ അഹമദ്സായി(1), വഫാദാര്‍(6 *) എന്നിങ്ങനെയാണ് അഫ്ഗാന്റെ ബാറ്റിംഗ് നിര നേടിയത്.

ബെംഗളൂരു ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച സ്‌കോർ കണ്ടെത്തിയിരുന്നു. രണ്ടാം ദിനത്തിൽ 474 റൺസിനാണ് ഇന്ത്യ പുറത്തായത്. ശിഖര്‍ ധവാന്റെയും (107) മുരളി വിജയിയുടെയും (106) മികവില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്നു. 71 റൺസെടുത്ത പാണ്ഡ്യായും 54 ലോകേഷ് രാഹുലും ഇവർക്ക് പിന്തുണ നൽകി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement