Site icon Fanport

ഇന്ത്യ ലീഡിന് തൊട്ടരികെ!

ഓസ്ട്രേലിയക്ക് എതിരെ ഇന്ത്യ ആദ്യ ഇന്നിങ്സ് ലീഡ് നേടുന്നതിന് തൊട്ടടുത്ത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിനം ചായക്ക് പിരിയുമ്പോൾ ഇന്ത്യ 472/5 എന്ന നിലയിലാണ്‌. സെഞ്ച്വറി പൂർത്തിയാക്കിയ കോഹ്ലിയും 38 റൺസുമായി അക്സർ പട്ടേലുമാണ് ക്രീസിൽ ഉള്ളത്‌‌.

കോഹ്ലി 23 03 11 17 30 23 390

കോഹ്ലി 135 റൺസുമായി ക്രീസിൽ നിൽക്കുന്നു. ടെസ്റ്റിലെ താരത്തിന്റെ 28ആം സെഞ്ച്വറി ആയിരുന്നു ഇത്. ഇന്ത്യക്ക് 44 റൺസ് എടുത്ത ഭരതിന്റെ വിക്കറ്റ് നഷ്ടമായി. ആദ്യ സെഷനിൽ 28 റൺസ് എടുത്ത ജഡേജയെയും നഷ്ടമായിരുന്നു. ഇപ്പോൾ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്ക് 8 റൺസിന് മാത്രം പിറകിൽ നിൽക്കുകയാണ്.

Exit mobile version