Sanjusamson

സഞ്ജു പൂജ്യത്തിന് പുറത്ത്, 124 റൺസ് നേടി ഇന്ത്യ

കഴിഞ്ഞ മത്സരത്തിലെ ഹീറോ സഞ്ജു സാംസൺ ആദ്യ ഓവറിൽ പുറത്തായ തിരിച്ചടിയിൽ തകര്‍ന്ന ഇന്ത്യയുടെ സ്കോര്‍ 124 റൺസിലെത്തിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ. താരം 45 പന്തിൽ നിന്നാണ് 39 റൺസ് നേടിയതെങ്കിലും ഇന്ത്യയുടെ ബാറ്റിംഗ് 87/6 എന്ന നിലയിലേക്ക് വീണപ്പോള്‍ പിന്നീട് ഹാര്‍ദ്ദിക്കിന്റെ ഇന്നിംഗ്സ് നിര്‍ണ്ണായകമായി.

സഞ്ജുവിനെയും അഭിഷേകിനെയും നഷ്ടമാകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 5 റൺസ് മാത്രമായിരുന്നു. സൂര്യകുമാറിനെ നഷ്ടമാകുമ്പോള്‍ 15/3 എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്കായി അക്സര്‍ പട്ടേൽ – തിലക് വര്‍മ്മ കൂട്ടുകെട്ട് 30 റൺസ് കൂടി നേടി.

20 റൺസ് നേടി തിലക് വര്‍മ്മ പുറത്തായപ്പോള്‍ അക്സര്‍ പട്ടേൽ 27 റൺസ് നേടി റണ്ണൗട്ടായി.

Exit mobile version