Picsart 23 01 20 15 36 26 037

ഇന്ത്യക്ക് കുറഞ്ഞ ഓവർ റേറ്റിന് വലിയ പിഴ

ഹൈദരാബാദിൽ നടന്ന ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിലെ കുറഞ്ഞ ഓവർ നിരക്കിന് ഇന്ത്യക്ക് പിഴ. ഇന്ത്യയ്ക്ക് ഓവർ കൃത്യസമയത്ത് പൂർത്തിയാക്കാനായിരുന്നില്ല. ക്യാപ്റ്റൻ രോഹിത് ശർമ്മയും ടീമിലെ മറ്റുള്ളവരും മാച്ച് ഫീസിന്റെ 60 ശതമാനം പിഴ നൽകേണ്ടി വരും. നിശ്ചിത സമയം കഴിയുമ്പോഴും ഇന്ത്യ അവർ എറിഞ്ഞിരിക്കേണ്ടതിനും മൂന്ന് ഓവർ കുറവ് മാത്രമേ എറിഞ്ഞിരുന്നുള്ളൂ.

“ബുധനാഴ്ച ഹൈദരാബാദിൽ നടന്ന ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ സ്ലോ ഓവർ റേറ്റ് നിലനിർത്തിയതിന് ഇന്ത്യക്ക് മാച്ച് ഫീയുടെ 60 ശതമാനം പിഴ ചുമത്തി,” ഐസിസി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഐസിസി എലൈറ്റ് പാനൽ
മാച്ച് റഫറി ജവഗൽ ശ്രീനാഥ് ആണ് പിഴ വിധിച്ചത്.

Exit mobile version