ആദ്യ സെഷനിൽ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരെ നഷ്ടം

സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം ആദ്യ സെഷനിൽ ഇന്ത്യയ്ക്ക് ഓപ്പണര്‍മാര്‍ രണ്ട് പേരുടെയും വിക്കറ്റുകള്‍ നഷ്ടമായി. രോഹിത് ശര്‍മ്മയും ശുഭ്മന്‍ ഗില്ലും മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും ഒന്നാം വിക്കറ്റിൽ 62 റൺസ് കൂട്ടിചേര്‍ത്ത ശേഷം ആദ്യ രോഹിത്തിനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 34 റൺസ് നേടിയ താരത്തെ കൈല്‍ ജാമിസൺ ആണ് പുറത്താക്കിയത്.

അധികം വൈകാതെ സ്കോര്‍ ബോര്‍ഡിൽ 63 റൺസുള്ളപ്പോള്‍ ഇന്ത്യയ്ക്ക് ശുഭ്മന്‍ ഗില്ലിനെയും നഷ്ടമായി. 28 റൺസായിരുന്നു താരം നേടിയത്. വിക്കറ്റ് നേടിയത് നീൽ വാഗ്നറും.

ല‍‍‍ഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ 69/2 എന്ന നിലയിലാണ്. വിരാട് കോഹ്‍ലി 6 റൺസും ചേതേശ്വര്‍ പുജാര റണ്ണൊന്നുമെടുക്കാതെയും ക്രീസിൽ നില്‍ക്കുകയാണ്.

Exit mobile version