പാക്കിസ്ഥാനെതിരെ സൂപ്പര്‍ സിക്സിൽ മിന്നും വിജയം നേടി ഇന്ത്യ. അണ്ടര്‍ 19 ലോകകപ്പിൽ ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 252 റൺസ് നേടിയപ്പോള്‍ ലക്ഷ്യം 33.3 ഓവറിൽ നേടിയാൽ പാക്കിസ്ഥാന്‍ സെമി ഫൈനൽ കാണാനാകുമായിരുന്നുവെങ്കിലും ടീം വെറും 194 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 58 റൺസ് വിജയത്തോടെ ഇന്ത്യ സെമി സ്ഥാനം ഉറപ്പാക്കി.

ഇന്ത്യയ്ക്കായി വേദാന്ത് ത്രിവേദി 68 റൺസ് നേടിയപ്പോള്‍ കനിഷ്ക് ചൗഹാന്‍ 35 റൺസും വൈഭവ് സൂര്യവംശി 30 റൺസും നേടി. അമ്പരീഷ്(29), ഖിലന്‍ പട്ടേൽ (21), വിഹാന്‍ മൽഹോത്ര (21) എന്നിവരും സ്കോര്‍ ബോര്‍ഡ് ഉയര്‍ത്തുവാന്‍ ശ്രമിച്ചു. പാക്കിസ്ഥാന് വേണ്ടി അബ്ദുള്‍ സുബാന്‍ മൂന്നും മൊഹമ്മദ് സയ്യം രണ്ട് വിക്കറ്റും നേടി.
മറുപടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന്‍ ഒരു ഘട്ടത്തിൽ 151/2 എന്ന നിലയിലായിരുന്നുവെങ്കിലും പിന്നീട് തുടരെ വിക്കറ്റുകളുമായി ഇന്ത്യ സമ്മര്‍ദ്ദം സൃഷ്ടിച്ച് മത്സരം സ്വന്തമാക്കുകയായിരുന്നു. 66 റൺസുമായി ഉസ്മാന്‍ ഖാന്‍ പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഹംസ സഹൂര്‍ 42 റൺസും ഫര്‍ഹാന്‍ യൂസഫ് 38 റൺസും നേടി തിളങ്ങി. ഇന്ത്യയ്ക്ക് വേണ്ടി ഖിലന്‍ പട്ടേലും ആയുഷ് മാത്രേയും മൂന്ന് വീതം വിക്കറ്റ് നേടി.