
ശ്രീലങ്കയ്ക്കെതിരെ പരമ്പര വിജയം സ്വന്തമാക്കിയാല്‍ ഇന്ത്യ ഒപ്പമെത്തുക ഓസ്ട്രേലിയയുടെ ഒരു റെക്കോഡിനൊപ്പമാവും. 2005-2008 കാലഘട്ടത്തില്‍ ഓസ്ട്രേലിയ നേടിയ 9 തുടര്‍ച്ചയായ പരമ്പര വിജയം എന്ന റെക്കോര്ഡിനോടടുത്തിരിക്കുകയാണ് കോഹ്ലിയും സംഘവും. ശനിയാഴ്ച ഫിറോസ് ഷാ കോട്ല മൈതാനത്ത് മൂന്നാം ടെസ്റ്റിനു ഇറങ്ങുമ്പോള്‍ ഈ ലക്ഷ്യമാവും ഇന്ത്യ ഉന്നം വയ്ക്കുക. നാഗ്പൂര്‍ ടെസ്റ്റ് ജയിച്ചതോടെ ഇന്ത്യ പരമ്പരയില്‍ 1-0 ന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. മഴ മുടക്കിയെങ്കിലും ആവേശകരമായ കൊല്‍ക്കത്ത ടെസ്റ്റിന്റെ അവസാന ദിവസം ഇന്ത്യ ജയ പ്രതീക്ഷ പുലര്‍ത്തിയെങ്കിലും വെളിച്ചക്കുറവ് ശ്രീലങ്കയ്ക്ക് തുണയായി എത്തുകയായിരുന്നു.
2016-17 സീസണില്‍ 13 മത്സരങ്ങളില്‍ ഇന്ത്യ 10 എണ്ണം ജയിച്ചിട്ടുണ്ട്. വെസ്റ്റിന്‍ഡീസിലും ശ്രീലങ്കയിലും പരമ്പര വിജയം സ്വന്തമാക്കിയെങ്കിലും ഇന്ത്യയുടെ യത്ഥാര്‍ത്ഥ പരീക്ഷണം വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനമാകും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial