Site icon Fanport

“വിരേന്ദർ സെവാഗിനെക്കാൾ പ്രതിഭയുള്ള താരമാണ് ഇമ്രാൻ നസീർ”

മുൻ ഇന്ത്യൻ വെടിക്കെട്ട് ഓപ്പണർ വിരേന്ദർ സെവാഗിനെക്കാൾ മികച്ച പ്രതിഭയുള്ള താരമായിരുന്നുവെന്ന് പാകിസ്ഥാൻ താരം ഇമ്രാൻ നസീർ എന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. എന്നാൽ ബുദ്ധിപരമായി നോക്കുകയാണെങ്കിൽ വിരേന്ദർ സെവാഗ് ഇമ്രാൻ നസീറിനേക്കാൾ മികച്ചവൻ ആണെന്നും അക്തർ പറഞ്ഞു.

പാകിസ്ഥാൻ ക്രിക്കറ്റ് അധികാരികളുടെ സമീപനവും ഇമ്രാൻ നസീറിനെ മികച്ച താരമാവുന്നതിൽ നിന്ന് തടഞ്ഞുവെന്നും അക്തർ പറഞ്ഞു. ഇന്ത്യക്കെതിരെ ഇമ്രാൻ നസീർ സെഞ്ചുറി നേടിയപ്പോൾ താരത്തെ സ്ഥിരമായി കളിപ്പിക്കാൻ താൻ ആവശ്യപ്പെട്ടെന്നും എന്നാൽ അത് ആരും കേട്ടില്ലെന്നും അക്തർ പറഞ്ഞു.

ഇമ്രാൻ നസീറിനെ പോലെത്തെ ഒരു താരത്തെ വേണ്ടത്ര രീതിയിൽ പരിപാലിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനായില്ലെന്നും ഇമ്രാൻ നസീർ വിരേന്ദർ സെവാഗിനെക്കാളും മികച്ച താരമാവുമായിരുന്നുവെന്നും അക്തർ പറഞ്ഞു. ഇമ്രാൻ നസീർ പാകിസ്ഥാന് വേണ്ടി വെറും 8 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. ഏകദിനത്തിൽ 79 മത്സരങ്ങൾ കളിച്ച ഇമ്രാൻ നസീർ 1895 റൺസ് എടുത്തിട്ടുണ്ട്.

Exit mobile version