Site icon Fanport

ഇമ്രാന്‍ ബട്ടിന് ശതകം 9 റണ്‍സ് അകലെ നഷ്ടം, പാക്കിസ്ഥാന്റെ ലീഡ് 85 റണ്‍സ്, ബാബര്‍ അസം പൂജ്യത്തിന് പുറത്ത്

സിംബാബ്‍വേയ്ക്കെതിരെ രണ്ടാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ പാക്കിസ്ഥാന്‍ 261/4 എന്ന നിലയില്‍. മത്സരത്തില്‍ 85 റണ്‍സിന്റെ ലീഡാണ് പാക്കിസ്ഥാന്റെ കൈയ്യിലുള്ളത്. തന്റെ കന്നി ടെസ്റ്റ് ശതകം നേടുവാനുള്ള അവസരം ഇമ്രാന്‍ ബട്ടിന് 9 റണ്‍സ് അകലെ നഷ്ടമാകുകയായിരുന്നു.

50 റണ്‍സുമായി ഫവദ് അലവും 13 റണ്‍സുമായി മുഹമ്മദ് റിസ്വാനുമാണ് പാക്കിസ്ഥാനായി ക്രീസിലുള്ളത്. അസ്ഹര്‍ അലി 36 റണ്‍സിന് പുറത്തായപ്പോള്‍ ബാബര്‍ അസം പൂജ്യത്തിന് പുറത്താകുകായയിരുന്നു.

സിംബാബ്‍വേയ്ക്ക് വേണ്ടി ഡൊണാള്‍ഡ് ടിരിപാനെ രണ്ട് വിക്കറ്റ് നേടി.

Exit mobile version