Site icon Fanport

സാഹചര്യത്തിനനുസരിച്ച് കളിക്കുക എന്നതാണ് ഏറ്റവും പ്രധാനം- വാട്‍ളിംഗ്

മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് കളിക്കുക എന്നതാണ് ഏറ്റവും പ്രധാനം എന്ന് പറഞ്ഞ ന്യൂസിലാണ്ടിന് വേണ്ടി ഇരട്ട ശതകം നേടിയ ബിജെ വാട്‍ളിംഗ്. 205 റണ്‍സ് നേടിയ താരം മിച്ചല്‍ സാന്റനറുമായി ചേര്‍ന്ന് നേടിയ 261 റണ്‍സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിംഗ്സില്‍ 615 റണ്‍സെന്ന പടുകൂറ്റന്‍ സ്കോര്‍ നേടുവാന്‍ ന്യൂസിലാണ്ടിനെ സഹായിച്ചത്.

100/4 ആയാലും 400/4 ആയാലും ആ സാഹചര്യത്തിനനുസരിച്ച് ബാറ്റ്സ്മാന്മാര്‍ ബാറ്റ് വീശുന്നതാണ് പ്രധാനമെന്ന് വാട്‍ളിംഗ് പറഞ്ഞു. താന്‍ വളരെയധികം ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നുണ്ടെന്നും മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട വാട്ളിംഗ് അഭിപ്രായപ്പെട്ടു.

Exit mobile version