Site icon Fanport

ഇമാം ഉള്‍ ഹക്ക് പൊരുതുന്നു, പാക്കിസ്ഥാന് 3 വിക്കറ്റ് നഷ്ടം

ന്യൂസിലാണ്ടിനെതിരെ കറാച്ചിയിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 154/3 എന്ന നിലയിൽ. നേരത്തെ പാക്കിസ്ഥാനെതിരെ ഒന്നാം ഇന്നിംഗ്സിൽ ന്യൂസിലാണ്ട് 449 റൺസ് നേടിയിരുന്നു. മാറ്റ് ഹെന്‍റി – അജാസ് പട്ടേൽ കൂട്ടുകെട്ട് പത്താം വിക്കറ്റിൽ നേടിയ 104 റൺസാണ് പാക്കിസ്ഥാനെതിരെ മികച്ച സ്കോറിലേക്ക് ന്യൂസിലാണ്ടിനെ നയിച്ചത്.

പാക്കിസ്ഥാന് വേണ്ടി ഇമാം ഉള്‍ ഹക്ക് 74 റൺസും സൗദ് ഷക്കീൽ 13 റൺസും നേടി ക്രീസിൽ നിൽക്കുമ്പോള്‍ അബ്ദുള്ള ഷഫീക്ക്(19), ഷാന്‍ മസൂദ്(20), ബാബര്‍ അസം(24) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.

Exit mobile version