കറാച്ചി കിംഗ്സിനെ ഇമാദ് വസീം നയിക്കും

- Advertisement -

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫ്രാഞ്ചൈസി കറാച്ചി കിംഗ്സിനെ ഓള്‍റൗണ്ടര്‍ ഇമാദ് വസീം നയിക്കും. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന മൂന്നാം സീസണിലേക്കാണ് ഇമാദ് വസീമിനെ നായകനായി തീരുമാനിച്ചിരിക്കുന്നത്. ആദ്യ സീസണില്‍ തുടക്കത്തില്‍ ഷൊയ്ബ് മാലിക്കും പിന്നീട് രവി ബൊപ്പാരയുമാണ് ടീമിനെ നയിച്ചത്. രണ്ടാം സീസണില്‍ കുമാര്‍ സംഗക്കാര ടീമിനു നേതൃത്വം നല്‍കി.

ആദ്യ സീസണില്‍ മൂന്നാം രണ്ടാം സീസണില്‍ നാലും സ്ഥാനങ്ങളിലാണ് കറാച്ചി കിംഗ്സ് ടൂര്‍ണ്ണമെന്റ് അവസാനിപ്പിച്ചത്. മൂന്നാം സീസണിന്റെ കളിക്കാരുടെ ഡ്രാഫ്ട് നവംബര്‍ 12നു ലാഹോറില്‍ നടക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement