1000716349

സ്പിന്നിന് അനുകൂലമായ പിച്ചിൽ പാക്കിസ്ഥാന് ഈ ഇന്ത്യയെ തോൽപ്പിക്കാനാകും – വസീം അക്രം

സ്പിന്നിന് അനുകൂലമായ പിച്ചിൽ ഏറ്റുമുട്ടിയാൽ പാക്കിസ്ഥാന് ഈ ഇന്ത്യയെ ടെസ്റ്റിൽ തോൽപ്പിക്കാൻ ആകും എന്ന് വസീം അക്രം. “സ്പിന്നിംഗ് ട്രാക്കിൽ ഇന്ത്യയെ ടെസ്റ്റിൽ തോൽപ്പിക്കാൻ പാകിസ്ഥാന് ആകും. ഹോം ഗ്രൗണ്ടിൽ ന്യൂസിലൻഡ് 3-0ന് അവരെ തോൽപിച്ചു.” അക്രം പറഞ്ഞു.

രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഉൾപ്പെടെയുള്ള ഇന്ത്യയുടെ പ്രധാന ബാറ്റർമാർ ന്യൂസിലൻഡിൻ്റെ സ്പിൻ ആക്രമണത്തിന് മുന്നിൽ പതറിയത് അക്രം എടുത്തു പറഞ്ഞു.

“പാകിസ്താനും ഇന്ത്യയും ടെസ്റ്റ് കളിച്ചാൽ അത് വളരെ വലിയ മത്സരമാകും. രണ്ട് ക്രിക്കറ്റ് ഭ്രാന്തൻ രാജ്യങ്ങൾക്കും അത് കളിക്കും ഗുണം ചെയ്യും.” അക്രം പറഞ്ഞു.

Exit mobile version