ആവശ്യമെങ്കില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചു വിടും: കായിക മന്ത്രി

- Advertisement -

ശ്രീലങ്കന്‍ ക്രിക്കറ്റിനെ രക്ഷിക്കാന്‍ ആവശ്യമെങ്കില്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചു വിടാനും തയ്യാറെന്ന് ശ്രീലങ്കന്‍ കായിക മന്ത്രി ദയാസിരി ജയസേകര. കുമാര സംഗക്കാര, മഹേല ജയവര്‍ദ്ധനേ ,അരവിന്ദ ‍ഡിസില്‍വ എന്നിവര്‍ ലങ്കന്‍ ക്രിക്കറ്റിനെ പുനരുദ്ധീകരിക്കുവാന്‍ വേണ്ടി ഒട്ടേറെ ആശയങ്ങള്‍ പങ്കുവെച്ചിരുന്നു. അവ നടപ്പിലാക്കുവാന്‍ ബോര്‍ഡ് മടിക്കുവാണെങ്കില്‍ ഈ ബോര്‍ഡ് പിരിച്ചു വിടാതെ വേറെ മാര്‍ഗമില്ലെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. നിലവില്‍ ബോര്‍ഡിലുള്ള വോട്ടുകളുടെ എണ്ണം 140ല്‍ നിന്ന് 75 ആക്കി കുറയ്ക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ടീം തിരഞ്ഞെടുപ്പില്‍ സംതൃപ്തി വരാതെ മന്ത്രി 9 താരങ്ങളുടെ ഇന്ത്യയിലേക്കുള്ള യാത്ര തടഞ്ഞിരുന്നു. നിലവിലെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനം ഉടച്ച് വാര്‍ക്കേണ്ടതുണ്ടെന്നും അതിന്റെ ചര്‍ച്ചകള്‍ അധികൃതരുമായി നടത്തി വരികയാണെന്നും ദയാസിരി അഭിപ്രായപ്പെട്ടു. പരമ്പരയ്ക്കനുസൃതമായി നായകനെ നിയമിക്കും എന്ന ക്രിക്കറ്റ് ബോര്‍ഡ് സിഇഒയുടെ തീരുമാനത്തെയും മന്ത്രി നിശിതമായി വിമര്‍ശിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement