India

ഇന്ത്യയുടെ അന്താരാഷ്ട്ര ഹോം മത്സരങ്ങളുടെ ടൈറ്റിൽ സ്പോൺസര്‍ഷിപ്പ് സ്വന്തമാക്കി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്

ഇന്ത്യയുടെ ഹോം അന്താരാഷ്ട്ര പരമ്പരകളുടെ ടൈറ്റിൽ സ്പോൺസര്‍ ആയി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്. മൂന്ന് വര്‍ഷത്തേക്കാണ് ബാങ്കും ബിസിസിഐയും തമ്മിൽ കരാറിലെത്തിയിരിക്കുന്നത്. 56 അന്താരാഷ്ട്ര മത്സരങ്ങളാണ് 2026 ഓഗസ്റ്റ് വരെയുള്ള മൂന്ന് വര്‍ഷത്തെ കാലയളവിലുള്ളത്. 235 കോടി രൂപയോളം ബിസിസിഐ ഈ നീക്കത്തിലൂടെ പ്രതീക്ഷിക്കുന്നുണ്ട്.

4.2 കോടി രൂപയാണ് ഒരു അന്താരാഷ്ട്ര ഹോം മത്സരത്തിനായി ബാങ്ക് ചെലവാക്കുന്നത്. കഴിഞ്ഞ പ്രാവശ്യത്തെ തുകയായി 3.8 കോടി രൂപയെക്കാള്‍ 40 ലക്ഷം രൂപ അധികം നൽകിയാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് അവകാശങ്ങള്‍ കരസ്ഥമാക്കിയത്. 2.4 കോടി രൂപയായിരുന്നു ലേലത്തിന്റെ അടിസ്ഥാനതുക.

സോണി സ്പോര്‍ട്സിനെ പിന്തള്ളിയാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ടൈറ്റിൽ അവകാശങ്ങള്‍ സ്വന്തമാക്കിയത്.

Exit mobile version