ഐസിസി ലോകകപ്പ് ക്വാളിഫയറുകള്‍ക്ക് ഇന്ന് സിംബാബ്‍വേയില്‍ തുടക്കം

- Advertisement -

2019 ഐസിസി ലോകകപ്പിനുവേണ്ടിയുള്ള ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങള്‍ക്കായുള്ള യോഗ്യത മത്സരങ്ങള്‍ക്ക് ഇന്ന് സിംബാബ്‍വേയില്‍ തുടക്കം. രണ്ട് സ്ഥാനങ്ങള്‍ക്കായി രണ്ട് ഗ്രൂപ്പുകളായി പത്ത് ടീമുകളാണ് മത്സരിക്കുന്നത്. മുഴുവന്‍ സമയ അംഗങ്ങളായ വെസ്റ്റിന്‍ഡീസും സിംബാബ്‍വേയും മുന്‍ പതിപ്പുകളില്‍ നേരിട്ട് യോഗ്യത നേടിയിരുന്നുവെങ്കിലും ഇത്തവണ യോഗ്യത മത്സരങ്ങള്‍ കളിച്ച് ജയിച്ചാല്‍ മാത്രമേ 2019ല്‍ ഇംഗ്ലണ്ടിലേക്ക് പറക്കുകയുള്ളു.

ഗ്രൂപ്പ് എ യില്‍ അയര്‍ലണ്ട്, വെസ്റ്റിന്‍ഡീസ്, നെതര്‍ലാണ്ട്സ്, യുഎഇ, പാപുവ ന്യു ഗിനിയും ഗ്രൂപ്പ് ബിയില്‍ അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, സിംബാബ്‍വേ, സ്കോട്‍ലാന്‍ഡ്, ഹോങ്കോംഗ് എന്നീ ടീമുകളുമാണ് മത്സരിക്കുന്നത്.

ഇന്ന് മത്സരങ്ങളുടെ ആദ്യ ദിവസം നാല് മത്സരങ്ങളാണുള്ളത്. ഗ്രൂപ്പ് ബിയില്‍ ആതിഥേയരായ സിംബാബ്‍വേ നേപ്പാളിനെയും അഫ്ഗാനിസ്ഥാന്‍ സ്കോട്‍ലാന്‍ഡിനെയും നേരിടും. ഗ്രൂപ്പ് എയില്‍ അയര്‍ലണ്ടും നെതര്‍ലാണ്ട്സും പാപുവ ന്യ ുഗിനിയും യുണൈറ്റഡ് അറബ് എമിറേറ്റ്സും ഏറ്റുമുട്ടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement