Site icon Fanport

ICC ടി20 ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ക്രിക്കറ്റർ ആയി സൂര്യകുമാർ യാദവ്

ഐസിസി ടി20 ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ക്രിക്കറ്റർ എന്ന നേട്ടം സൂര്യകുമാർ യാദവ് സ്വന്തമാക്കി. ഫോർമാറ്റിന്റെ ചരിത്രത്തിൽ ഏതൊരു കളിക്കാരനും ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച വർഷങ്ങളിലൊന്നായിരുന്നു സൂര്യകുമാറിന്റെ 2022. 1164 റൺസ് അതും 187.43 സ്‌ട്രൈക്ക് റേറ്റിൽ കഴിഞ്ഞ വർഷം നേടാൻ സൂര്യകുമാറിനായിരുന്നു. ടി20യിൽ ഒരു കലണ്ടർ വർഷത്തിൽ 1000 റൺസിന് മുകളിൽ തികയ്ക്കുന്ന രണ്ടാമത്തെ ബാറ്ററായും ഇതോടെ സ്കൈ മാറിയിരുന്നു.

സൂര്യകുമാർ

കഴിഞ്ഞ വർഷം അദ്ദേഹം ടി20യിൽ ആകെ 68 സിക്‌സറുകളും അടിച്ചു, ഫോർമാറ്റിന്റെ ചരിത്രത്തിൽ ഒരു വർഷത്തിനിടെ ഏറ്റവും കൂടുതൽ സിക്‌സറുകൾ അടിച്ച താരമായി സ്കൈ മാറി. രണ്ട് സെഞ്ചുറികളും ഒമ്പത് അർധസെഞ്ചുറികളും അടിച്ച് ഇന്ത്യക്ക് നിർണായക വിജയങ്ങൾ നേടാനും സ്കൈക്ക് കഴിഞ്ഞ വർഷം ആയി. സ്കൈയുടെ മികവ് അദ്ദേഹത്തെ ടി20 ബാറ്റിങ് റാങ്കിംഗ് ഒന്നാമത് എത്തിക്കുകയും ചെയ്തിരുന്നു.

Exit mobile version