ഫോണ്‍ നല്‍കുവാന്‍ വിസ്സമ്മതിച്ചു, ഐസിസി സിംബാബ്‍വേ ക്രിക്കറ്റ് ഡയറക്ടറെ സസ്പെന്‍ഡ് ചെയ്തു

- Advertisement -

സിംബാബ്‍വേ ക്രിക്കറ്റ് ഡയറക്ടറെ സസ്പെന്‍ഡ് ചെയ്ത് ഐസിസി. തന്റെ ഫോണ്‍ ഐസിസിയുടെ ആന്റി കറപ്ഷന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതിരുന്നതിനാണ് ഈ നടപടി.

ഫോണിലെ വിവരങ്ങള്‍ കളഞ്ഞ ശേഷം മാത്രമാണ് ഫോണ്‍ കൈമാറുവാന്‍ ഉദ്യോഗസ്ഥന്‍ സമ്മതിച്ചത്. സിംബാബ‍്‍വേ ക്രിക്കറ്റിലെ അഴിമതി അന്വേഷിക്കാനെത്തിയ ഐസിസിയുടെ ആന്റി കറപ്ഷന്‍ ആന്‍ഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ ആവശ്യം നിരാകരിച്ചതിനാണ് നടപടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement