ഡെല്‍ഹി ടെസ്റ്റിനു ശേഷം വായു മലിനീകരണ മാനദണ്ഡം കര്‍ക്കശമാക്കാനൊരുങ്ങി ഐസിസി

- Advertisement -

ഡെല്‍ഹി ടെസ്റ്റിനിടെയുള്ള സംഭവ വികാസങ്ങള്‍ കണക്കിലെടുത്ത് വായു മലിനീകരണ മാനദണ്ഡം കര്‍ക്കശമാക്കാനൊരുങ്ങി ഐസിസി. ഡല്‍ഹി ടെസ്റ്റിനിടെ തങ്ങളുടെ താരങ്ങള്‍ക്ക് ബുദ്ധിമുട്ടനുഭവിച്ചതിനെത്തുടര്‍ന്ന് ലങ്കന്‍ അധികൃതര്‍ ഐസിസിയ്ക്ക് പരാതി നല്‍കിയിരുന്നു. പരാതി ലഭിച്ച ഐസിസി അവരുടെ മെഡിക്കല്‍ കമ്മിറ്റിയോട് ഡല്‍ഹിയിലെ സംഭവ വികാസങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ച് എന്താണ് സമാനമായ സ്ഥിതി സംജാതമായാല്‍ ചെയ്യേണ്ടതെന്ന് ആരാഞ്ഞിട്ടുണ്ട്. ഐസിസിയുടെ ഫെബ്രുവരിയില്‍ നടക്കുന്ന ഒത്തുചേരലില്‍ ഇതിന്മേല്‍ കൂടുതല്‍ ചര്‍ച്ച നടക്കുമെന്നാണ് അറിയുന്നത്.

കളിക്കിടെ അസ്വാസ്ഥ്യം പ്രകടിപ്പിച്ച താരങ്ങള്‍ അമ്പയര്‍മാരോടും മാച്ച് റഫറിയോടും പരാതിപ്പെട്ടുവെങ്കിലും നിലവില്‍ സമാനമായ സ്ഥിതിയില്‍ എടുക്കേണ്ട നടപടികളെക്കുറിച്ച് വ്യക്തതിയില്ലാത്തതിനാല്‍ മത്സരം തുടരാനാണവര്‍ ആവശ്യപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement