Site icon Fanport

അണ്ടര്‍ 19 ലോകകപ്പ് ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റി ഐസിസി

ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പ് ശ്രീലങ്കയിൽ നിന്ന് മാറ്റുന്നു. ദക്ഷിണാഫ്രിക്കയിലേക്കാണ് വേദി മാറ്റത്തിന് ഐസിസിയുടെ തീരുമാനം. ശ്രീലങ്കന്‍ ക്രിക്കറ്റിലെ അനിശ്ചിതാവസ്ഥ കാരണമാണ് ഈ തീരുമാനം. നവംബര്‍ 10ന് ശ്രീലങ്ക ക്രിക്കറ്റിനെ പിരിച്ചുവിടുവാന്‍ ഐസിസി തീരുമാനിച്ചിരുന്നു. സര്‍ക്കാരിന്റെ ഇടപെടൽ ബോര്‍ഡിന്റെ നടത്തിപ്പിലുണ്ടായി എന്നത് കാണിച്ചായിരുന്നു ഐസിസിയുടെ വിലക്ക് വന്നത്.

U19trophy

വിലക്കുണ്ടെങ്കിലും രാജ്യത്തെ ക്രിക്കറ്റ് സാധാരണ പോലെ പോകുമെന്നാണ് ലഭിയ്ക്കുന്ന വിവരം. ജനുവരി 14 മുതൽ ഫെബ്രുവരി 14 വരെയാണ് അണ്ടര്‍ 19 ലോകകപ്പ് നടക്കാനിരിക്കുന്നത്. എസ്എ20യുടെ തീയ്യതികളുമായി ക്ലാഷുണ്ടെങ്കിലും ഇരു ടൂര്‍ണ്ണമെന്റുകളും വിജയകരമായി നടത്തുമെന്നാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസം.

Exit mobile version