എലൈറ്റ് പാനല്‍ അമ്പയര്‍മാരില്‍ മാറ്റം വരുത്താതെ ഐസിസി

2018-19 സീസണിലേക്കുള്ള എലൈറ്റ് പാനല്‍ അമ്പയര്‍മാരെ നിലനിര്‍ത്തി ഐസിസി. അലീം ദാര്‍, കുമാര്‍ ധര്‍മ്മസേന, മറൈസ് ഇറാസ്മസ്, ക്രിസ് ഗാഫാനേ, ഇയാന്‍ ഗൗള്‍ഡ്, റിച്ചാര്‍ഡ് ഇല്ലിംഗ്വര്‍ത്ത്, റിച്ചാര്‍ഡ് കെറ്റല്‍ബ്രോ, നിഗല്‍ ലോംഗ്, ബ്രൂസ് ഓക്സന്‍ഫോര്‍ഡ്, സുന്ദരം രവി, പോള്‍ റീഫില്‍, റോഡ് ടക്കര്‍ എന്നവിരാണ് എലൈറ്റ് പാനല്‍ അംഗങ്ങള്‍. ജൂലൈ 1 2018 മുതല്‍ ജൂണ്‍ 30 2019 വരെയാണ് പുതിയ കാലാവധി.

മാച്ച് റഫറിമാരുടെ പാനലില്‍ ഡേവിഡ് ബൂണ്‍, ക്രിസ് ബ്രോഡ്, ജെഫ് ക്രോ, രഞ്ജന്‍ മഡുഗുലേ, ആന്‍ഡി പൈക്രോഫ്ട്, ജവഗല്‍ ശ്രീനാഥ്, റിച്ചി റിച്ചാര്‍ഡ്സണ്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഈജിപ്ത് ഇന്ന് ഉറുഗ്വേക്കെതിരെ, സലാ കളിക്കും
Next articleലോപെടെഗിയെ പുറത്താക്കിയത് റയലിനെ അപമാനിക്കാൻ : റയൽ പ്രസിഡന്റ്