അസോസ്സിയേറ്റ് രാജ്യങ്ങള്‍ക്കെല്ലാം ടി20 അന്താരാഷ്ട്ര പദവി നല്‍കി ഐസിസി

- Advertisement -

തങ്ങള്‍ക്ക് കീഴിലുള്ള 104 അസോസ്സിയേറ്റ് അംഗങ്ങളായ രാജ്യങ്ങളിലെയും പുരുഷ-വനിത ടീമുകള്‍ക്ക് അന്താരാഷ്ട്ര ടി20 പദവി നല്‍കി ഐസിസി. നിലവില്‍ 18 അംഗങ്ങള്‍ക്ക് മാത്രമായിരുന്നു ഐസിസിയുടെ ടി20 അന്താരാഷ്ട്ര പദവി ലഭ്യമായിരുന്നത്. 12 മുഴുവന്‍ സമയ അംഗങ്ങള്‍ക്ക് പുറമേ സ്കോട്‍ലാന്‍ഡ്, നെതര്‍ലാണ്ട്സ്, ഹോങ്കോംഗ്, യുഎഇ, ഒമാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്കാണ് നിലവില്‍ ഐസിസി ടി20 പദവിയുണ്ടായിരുന്നത്.

വനിത ടീമുകള്‍ക്ക് ജൂലൈ 1 2018 മുതല്‍ അന്താരാഷ്ട്ര പദവി ലഭിക്കുമ്പോള്‍ പുരുഷ ടീമുകളുടെ മത്സരങ്ങള്‍ക്ക് ജനുവരി 1 2019 മുതല്‍ അന്താരാഷ്ട്ര പദവി നല്‍കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement