പൂനെ പിച്ച് ക്യുറേറ്റര്‍ക്ക് ആറ് മാസത്തെ വിലക്ക്

- Advertisement -

ഇന്ത്യ ന്യൂസിലാണ്ട് രണ്ടാം ഏകദിനത്തിന്റെ പിച്ച് വിവരങ്ങള്‍ ചോര്‍ത്തിയ കുറ്റത്തിനു കഴിഞ്ഞ ഒക്ടോബറില്‍ അന്വേഷണം നേരിട്ട പൂനെ എംസിഎ സ്റ്റേഡിം പിച്ച് ക്യുറേറ്റര്‍ക്ക് ആറ് മാസത്തെ വിലക്ക് വിധിച്ച് ഐസിസി. പാണ്ഡുരംഗ് സാല്‍ഗോങ്കര്‍ പിച്ചിന്റെ വിവരങ്ങള്‍ നല്‍കുന്നത് ഇന്ത്യ ടുഡേയുടെ ഒളിക്യാമറ പ്രവര്‍ത്തനത്തിലാണ് പുറത്തായത്. മുന്‍കാല പ്രാബല്യത്തിലുള്ള വിലക്കായതിനാല്‍ പാണ്ഡുരംഗിനു ഏപ്രില്‍ 24 മുതല്‍ തന്റെ ചുമതലകള്‍ പുനരാരംഭിക്കാം.

ഐസിസി അന്വേഷണത്തില്‍ പാണ്ഡുരംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയില്ലെങ്കിലും ഇത്തരത്തില്‍ വിവരങ്ങള്‍ക്കായുള്ള സമീപനം ഐസിസി ആന്റി കറപ്ഷന്‍ ഏജന്‍സിയെ അറിയിക്കാത്തതിനാലാണ് ക്യുറേറ്റര്‍ക്കെതിരെ വിലക്ക് ഏര്‍പ്പെടുത്താന്‍ ഐസിസി തീരുമാനിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement