Picsart 23 10 15 00 50 39 947

ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ തന്നെ! ഐസിസി പി സി ബി ധാരണ

2025 ലെ ചാമ്പ്യൻസ് ട്രോഫിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ ഒഴിയുന്നു. ടൂർണമെൻ്റ് ഹൈബ്രിഡ് മോഡലിൽ തന്നെ നടക്കും. ഇന്ത്യയെ അവരുടെ മത്സരങ്ങൾ ദുബായിൽ കളിക്കുകയും ബാക്കി മത്സരങ്ങൾ പാകിസ്താനിലും നടക്കുന്ന രീതിയിൽ ആകും ടൂർണമെന്റ്. ഇത് സംബന്ധിച്ച് പി സി ബിയും ഐ സി സിയും തമ്മിൽ ധാരണയിൽ ആയി‌.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ദീർഘകാല രാഷ്ട്രീയ, സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിനായി 2027 വരെയുള്ള ഐസിസി ഇവൻ്റുകളിൽ സമാനമായ ഹൈബ്രിഡ് മോഡൽ തുടരും എന്നും ഐ സി സി തീരുമാനിച്ചു.

ഡിസംബർ ആറിന് ദുബായിലെ ഐസിസി ആസ്ഥാനത്ത് ഐസിസി പ്രസിഡൻ്റ് ജയ് ഷായും പിസിബിയുടെ പ്രതിനിധികൾ ഉൾപ്പെടെയുള്ള ഡയറക്ടർ ബോർഡും ഉൾപ്പെട്ട സുപ്രധാന യോഗത്തിന് ശേഷമാണ് തീരുമാനം. ആദ്യം ടൂർണമെന്റ് ബഹിഷ്‌കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്, പിന്നീട് വഴങ്ങുകയായിരുന്നു.

ഇന്ത്യയിൽ വരാനിരിക്കുന്ന 2026 പുരുഷ ടി20 ലോകകപ്പിന്,, പാകിസ്ഥാൻ ശ്രീലങ്കയിൽ ആകും അവരുടെ മത്സരങ്ങൾ കളിക്കുക. ഇന്ത്യയിലേക്ക് അവർ യാത്രയ ചെയ്യില്ല.

Exit mobile version