റബാഡയ്ക്കെതിരെ കുറ്റം ചുമത്തി ഐസിസി, വിലക്ക് ഉറപ്പ്

ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കാഗിസോ റബാഡയ്ക്ക് നഷ്ടമാകുമെന്ന് ഉറപ്പായി. ഐസിസി മാച്ച് റഫറി താരത്തിനെതിരെ ലെവല്‍ 2 കുറ്റം ചുമത്തിയതോടെയാണ് 5 ഡീമെറിറ്റ് പോയിന്റുകളില്‍ നില്‍ക്കുന്ന റബാഡയ്ക്ക് വിലക്ക് ഉറപ്പായത്. ലെവല്‍ 2 കുറ്റം പ്രകാരം പിഴയും 3 മുതല്‍ 4 വരെ ഡീമെറിറ്റ് പോയിന്റുകളുമാണ് ശിക്ഷ. ഇതോടെ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിലക്കിനു സാധ്യതയുള്ള 8 പോയിന്റ് എന്ന രേഖ റബാഡ മറികടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

തീരുമാനത്തിനെതിരെ അപ്പീല്‍ പോകുവാന്‍ ആണ് റബാഡയുടെ തീരുമാനമെന്നാണ് അറിയുന്നത്. മനപ്പൂര്‍വമല്ലാത്ത സംഭവമാണിതെന്നാണ് റബാഡയുടെ വിശദീകരണം. ഇന്നത്തെ കളി അവസാനിച്ച ശേഷം ഹിയറിംഗ് ഉണ്ടാകുമെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജഡേജയ്ക്ക് പരിക്ക്, റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ ഇടം പിടിച്ച് രവിചന്ദ്രന്‍ അശ്വിന്‍
Next articleമുംബൈ ടി20 ലീഗില്‍ ധവാല്‍ കുല്‍ക്കര്‍ണി കളിക്കില്ല