
സെയിന്റ് ലൂസിയയില്‍ കളി രണ്ട് മണിക്കൂറോളം തടസ്സപ്പെടുത്തിയതിനു ദിനേശ് ചന്ദിമലിനു പുറമേ ശ്രീലങ്കന്‍ കോച്ച് ചന്ദിക ഹതുരുസിംഗേയെയും മാനേജര്‍ അസാങ്ക ഗുരുസിംഗയെയും കുറ്റക്കാരെന്ന് കണ്ടെത്തി ഐസിസി. കളിയുടെ താല്പര്യങ്ങളെ ഹനിക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടുവെന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള കുറ്റം. നേരത്തെ ദിനേശ് ചന്ദിമലിനു ഒരു മത്സരത്തില്‍ നിന്ന് സസ്പെന്ഷന് നല്‍കിയിരുന്നു. പന്തിന്റെ രൂപത്തില്‍ മാറ്റം വരുത്തുവാനുള്ള ശ്രമമായി കണ്ടാണ് ദിനേശ് ചന്ദിമലിന്റെ പ്രവൃത്തിയെ കുറ്റകരമായി കണ്ടെത്തിയത്.
കോച്ചിനും മാനേജര്ക്കുമെൊപ്പം നായകനെതിരെയും ഐസിസിയുടെ ആര്‍ട്ടിക്കിള്‍ 2.3.1 പ്രകാരം കളിയുടെ സ്പിരിറ്റിനു മോശം സൃഷ്ടിക്കുന്ന അവസ്ഥയുണ്ടാക്കിയതിനു നടപടി വരും. ഇവരില്‍ ആരെങ്കിലും തീരുമാനത്തിനെതിരെ ്പ്പീല് പോയാല്‍ ഐസിസി ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച് കാര്യങ്ങള്‍ കൂടുതല്‍ അന്വേഷണത്തിനു വിധേയമാക്കും.
ലെവല്‍ മൂന്ന് കുറ്റമാണ് ഇപ്പോള്‍ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇത് നാല് മുതല്‍ എട്ട് സസ്പെന്ഷന് പോയിന്റിനാണ് വഴിതെളിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
